മരണക്കളി അവസാനിക്കുന്നില്ല; ബ്ലൂ വെയിൽ ഗെയിമിന് ശേഷം കൗമാരക്കാരെ കൊലക്കളത്തിലേക്ക് തള്ളി വിടാൻ ഭീകരതയുടെ മറ്റൊരു മുഖമായി ഡിയോഡറന്റ് ചലഞ്ച്

യുവതീയുവാക്കള്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് ഓരോരോ വ്യത്യസ്ത ചലഞ്ചുകള്‍ പൂർത്തിയാക്കുക എന്നത്. ഇത്തരം മിക്ക ചലഞ്ചുകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും സംഗതി വൈറലാകുകയും ചെയ്യാറുണ്ട്. എന്നാൽ ലണ്ടനിൽ വിചിത്രമായ വെല്ലുവിളികളുമായി യുവാക്കള്‍ക്കിടയില്‍ അപകട സാധ്യതയുള്ള മറ്റൊരു ഗെയിം പ്രചരിക്കുകയാണ്.
ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്. ജെയ്മി പ്രീ സ്‌കോട്ട് എന്ന ലണ്ടന്‍ സ്വദേശിനിയായ മാതാവ് മകള്‍ എല്ലീയുടെ കൈകളിലെ പൊള്ളലുകളുടെ കാരണം തേടിയപ്പോഴാണ് ഡിയോഡറന്റ ചലഞ്ച് പുറം ലോകമറിയുന്നത്.
സുഹൃത്തുക്കള്‍ നല്‍കിയ ചലഞ്ചാണ് തന്നെ ഇത് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എല്ലീ വിശദമാക്കിയത്. ജെയ്മി പ്രീ സ്‌കോട്ട് സോഷ്യല്‍ മീഡിയയില്‍ ചലഞ്ചിനേകുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗൂഗിളില്‍ ചലഞ്ചിന്റെ വിശദാംശങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.
ഡിയോഡറന്റില്‍ അടങ്ങിയ വസ്തുക്കള്‍ ശരീരത്തില്‍ സാധാരണ രീതിയില്‍ പ്രയോഗിക്കുമ്പോൾ ഇത്തരം പൊള്ളലുകള്‍ ഉണ്ടാവുന്നില്ലെങ്കിലും തുടര്‍ച്ചയായി ഒരേ ഭാഗത്ത് അടിക്കുമ്പോൾ പൊള്ളലുകള്‍ ഉണ്ടാവുന്നു. ഡിയോഡറന്റ് ശരീരത്തില്‍ ഏറെ നേരം നില്‍ക്കുന്നത് അപകടമാണെന്ന് വിദഗ്ദരും പറയുന്നു.
പൊള്ളലുകള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. 15 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ ചലഞ്ച് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























