കെനിയയില്‍ കനത്ത മഴയ്ക്കിടെ ഡാം തകർന്നു; 21 പേർ കൊല്ലപ്പെട്ടു

കെനിയയില്‍ ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. അപ്രതീക്ഷിത അപകടത്തിൽ നൂറോളം വീടുകള്‍ ഒലിച്ചു പോയി.
രാജ്യം കനത്ത മഴയില്‍ വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡാം അപകടം. പ്രാദേശിക സമയം രാത്രി ഏഴു മണിക്കായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
അതേസമയം മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര്‍ മുൻപ് കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്‌ക്രോസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























