യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു; ജൂണ്‍ 12ന് സിംഗപ്പൂരിലാണ് ചര്‍ച്ച നടക്കുക; ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

ലോകമഹായുദ്ധം ആസന്നമായിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു. ജൂണ്‍ 12ന് സിംഗപ്പൂരിലാകും ചര്‍ച്ച നടക്കുക. ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നമ്മള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തമാക്കുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. തടവിലായിരുന്ന മൂന്ന് യുഎസ് പൗരന്മാരെ ഉത്തരകൊറിയ മോചിപ്പിച്ചതിനു പിന്നാലെയാണ് ട്രംപ് കൂടിക്കാഴ്ചയുടെ തിയതി പ്രഖ്യാപിച്ചത്.
ദക്ഷിണകൊറിയന്‍ പ്രസിഡന്റും തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റുമായുളള ചര്‍ച്ചയ്ക്കു മുന്നോടിയായി ആണവ പരീക്ഷണവും രാജ്യാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണവും നിര്‍ത്തിവച്ചതായി കിം ജോങ് ഉന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണത്തോടെ ലോകം ആണവയുദ്ധത്തിന്റെ വക്കിലെത്തിയതാണ്. എന്നാല്‍ ലോകത്തെ നശിപ്പിക്കാനുളള ബട്ടന്‍ തന്റെ കൈയിലുണ്ടെന്നു ജനുവരിയില്‍ ഉന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിലും വലിയബട്ടന്‍ തന്റെ പക്കലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരിച്ചടിച്ചതോടെയായിരുന്നു ഉത്തരകൊറിയ നിലപാടു മയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























