പത്തൊൻപതുകാരിയായ ഭാര്യയെ ഭർത്താവ് പീഡിപ്പിച്ചു; പ്രകോപിതയായ ഭാര്യ ഭർത്താവിനെ കുത്തിമലർത്തി

സുഡാനിൽ ഭർത്താവിനെ കൊലപ്പെടുത്തിയ പത്തൊൻപതുകാരിക്ക് കോടതി വധശിക്ഷ വിധിച്ചു. തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായി ഭാര്യ ഭർത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. സുഡാനിൽ വ്യാഴാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പതിനഞ്ചാം വയസ്സിൽ നിര്‍ബന്ധിത വിവാഹം കഴിയ്‌ക്കേണ്ടി വന്ന നൗറ സ്വന്തം വീട്ടില്‍ നിന്നും ഒളിച്ചോടി അമ്മായിയുടെ വീട്ടില്‍ അഭയം തേടി. അവിടെ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ നൗറയെ അമ്മായി അവളുടെ അച്ഛന്റെ പക്കല്‍ ഏല്‍പ്പിച്ചു. നൗറയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് അവളെ അയക്കുകയും ചെയ്തു.
നൗറയ്ക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നതിനാല്‍ തന്നെയും ഭര്‍ത്താവിനേയും വീട്ടുകാരേയും അവള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇതിനിടെ ഭര്‍ത്താവ് നൗറയുടെ സമ്മതമില്ലാതെ ബലമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതില്‍ പ്രകോപിതയായാണ് യുവതി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുടുംബം യുവതിയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചതെന്ന് നൗറയ്ക്ക് വേണ്ടി വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്ക്കാനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ ജീവനെടുത്ത യുവതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























