ഗാസാ മുനമ്പിലേക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പില്‍ പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു, 170 പേര്‍ക്ക് പരിക്ക്

ഗാസാ മുനമ്പിലേക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പില്‍ പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കു ഇസ്രേലി വെടിവയ്പില്‍ പരിക്കേറ്റു. ഇസ്രേലി മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പലസ്തീന്‍കാര്‍ക്കുനേരെയാണു വെടിവയ്പു നടത്തിയത്. മാര്‍ച്ച് 30 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഗാസ ഇസ്രേലി അതിര്‍ത്തിയില്‍ അണിനിരന്ന് പലസ്തീന്‍കാര്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇസ്രേലി വെടിവയ്പില്‍ ഇതുവരെ 44 യുവാക്കള്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിക്കപ്പുറത്തുനിന്ന് കല്ലേറുണ്ടാവുന്നുണ്ടെന്നും കത്തിച്ച ടയറുകള്‍ എറിയുന്നുണ്ടെന്നും ഇസ്രേലികള്‍ ആരോപിക്കുന്നുണ്ട്. പലസ്തീന്‍ അഭയാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അടുത്തയാഴ്ച രൂക്ഷമാകുമെന്നാണു സൂചന. വരുന്ന തിങ്കളാഴ്ചയാണ് ജറുസലമിലേക്കു മാറ്റി സ്ഥാപിക്കുന്ന യുഎസ് എംബസിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുന്നത്.
https://www.facebook.com/Malayalivartha
























