Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍ ; കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്നവർ ; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി ; ഇന്ന് ലോക നേഴ്‌സ് ദിനം

12 MAY 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ പോലും കാരുണ്യവും കരുതലും കൊണ്ട് അവർ വേദനകളിൽ സാന്ത്വനമാകുന്നു.

ആശുപത്രികളിൽ വേദനയിലും തളര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ആശ്വസിപ്പിക്കാൻ അവര്‍ ഉണ്ടാവും. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്നു. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ രോഗിയെ കൂട്ടിക്കോണ്ടൂവരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ അവരുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന മാലാഖമാർ.

യുദ്ധഭൂമിയിൽ പരിക്കേറ്റവരുടെ ക്ഷേമം അന്വേഷിച്ചും, അവർക്ക് വേണ്ടുന്ന ആതുരസേവനം ചെയ്തും അവർക്ക് ഇടയിൽ നടന്ന അവള 'വിളക്കേന്തിയ വനിത, എന്ന് അവര്‍ സ്നേഹത്തോടെ വിളിച്ചു. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. ലോക നേഴ്‌സുമാരുടെ ദിനം.

1820 മെയ് 12ന് ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഫ്ലോറെൻസ് നൈറ്റിംഗൽ നഴ്സിംഗ് പഠനം തിരഞ്ഞെടുത്തത് കുടംബത്തിനോ, സമൂഹത്തിനോ, ആർക്കും തന്നെ ഉൾകൊള്ളുവാൻ സാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അവർ അംഗീകൃത നഴ്സായി സേവനം അനുഷ്ഠിച്ചു. നഴ്സിംഗ് തനിക്ക് ഈശ്വരന്‍ നിശ്ചയിച്ച നിയോഗമാണെന്ന് ഫ്ലോറെന്‍സ് കരുതി. കാലങ്ങള്‍ക്കിപ്പുറം, ഫ്ലോറെന്‍സ് നൈറ്റിംഗലിന്റെ ജന്മദിനം അന്താരാഷ്ട്ര നഴ്സിംഗ് ദിനമായി ആചരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ പോലും എതിർപ്പ് നിലനിന്നിരുന്ന കാലഘട്ടത്തിലാണ് സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്‌ളോറന്‍സ് നേഴ്‌സിംഗ് മേഖലയിലേക്ക് കടന്നു വരുന്നത്.അവൾ തന്നാലാവുംവിധം പാവങ്ങളെയും രോഗികളെയും സഹായിച്ചു. പാവപ്പെട്ട രോഗികളുടെ ദയനീയ സ്ഥിതി ഫോറൻസിന്റെ മനസ്സിനെ ഉലച്ചു.

കോളറ നാട്ടിൽ പടർന്നുപിടിച്ചു അനേകർ മരിച്ചു. ഫ്ലോറൻസ് കോളറ ബാധിതരെ ആത്മാർഥയോടെ പരിചരിച്ച് അനേകരെ ജീവിതത്തിലേക്ക്തിരികെ കൊണ്ടുവന്നു. ആ സമയത്താണ്ക്രിമിയൻ യുദ്ധം കൊടുമ്പിരി ക്കൊണ്ടതും നിരവധി പട്ടാളക്കാർ മരണമടഞ്ഞതും. യുദ്ധമുന്നണിയിലെ മരണത്തേക്കാൾ അധികമാണ് മുറിവേറ്റ് ആശുപത്രിയിൽ കഴിയുന്ന പട്ടാളക്കാർ മരിക്കന്നതെന്ന സത്യം ഫ്ലോറൻസ് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അവൾ പ്രത്യേക അനുമതിയോടെ പോരാളികളെ ശുശ്രൂഷിക്കുന്ന സ്കൂട്ടാരിയിലേക്ക് തിരിച്ചു. മരണാസന്നമായ ജവാന്മാരുടെ അവസ്ഥ ദയനീയമായിരുന്നു. വൃത്തിഹീനമായ പരിസരം, ശുദ്ധജലത്തിന്റെയും മരുന്നിന്റെയും ബാൻഡേജിന്റെയും എല്ലാം അഭാവം. ഫ്ലോറൻസ് തന്റെ കൂടെ വന്ന നഴ്സുമാരോടൊപ്പം തന്റെ ജോലി ആരംഭിച്ചു. പരിസരമെല്ലാം വൃത്തിയാക്കി. ജവാന്മാരുടെ വസ്ത്രങ്ങളും കിടക്കവിരികളുമെല്ലാം കഴുകി വൃത്തിയാക്കി. സ്നേഹപൂർവം ഫ്ലോറൻസ് അവരെ പരിചരിച്ചു.

ഒടുവിൽ അവളുടെ ശ്രമങ്ങൾ ഫലം കണ്ടു. അനേകം ജവാന്മാർ ജീവിതത്തിലേക്ക്തിരികെ വന്നു. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടൽ പട്ടാളക്കാർക്കിടയിൽ അവളെ ക്രിമിയനിലെ മാലാഖയാക്കിയത്. എന്നും ഉറങ്ങുന്നതിനു മുമ്പ് വിളക്കു മായി വന്ന് ഓ രോ ജവാന്മാരുടെയും ക്ഷേമം അന്വേഷിച്ച് ശുഭരാത്രി നേർന്നിട്ടേ ഫ്ലോറൻസ് ഉറങ്ങുമായിരുന്നുള്ളൂ. അങ്ങനെ അവർക്ക്‘വിളക്കേന്തിയ വനിത എന്ന പേരു ലഭിച്ചു.

ധാരാളം എഴുത്തുകളും പുസ്തകങ്ങളും അവർ രചിച്ചു. നോട്ട്സ് ഓൺ ഹോസ്പിറ്റൽ &നോട്ടിസ് ഓൺ നഴ്സിംഗ് എന്നിവയാണ് പ്രധാനകൃതികൾ. 1883-ൽ റോയൽ റെഡ്ക്രോസ്അവാർഡും 1907-ൽ;ഓർഡർ ഓഫ് മെറിറ്റ് അവാർഡും അവരെ തേടിയെത്തി. 1910 ഓഗസ്റ്റ്13-ന് അന്തരിച്ചു.

നേഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്‌സുമാരുടെ ദിനമായി ആയി ആചരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (15 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (28 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (31 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (36 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (53 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

Malayali Vartha Recommends