ചൊവ്വയുടെ ഉപരിതലത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്താന്‍ നാസ ഒരുങ്ങുന്നു

ചൊവ്വയുടെ ഉപരിതലത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്താന്‍ നാസ ഒരുങ്ങുന്നു. 2020 ജൂലൈയില്‍ പുറപ്പെടുന്ന ചൊവ്വാ ദൗത്യ വാഹനത്തിനൊപ്പം മാര്‍സ് ഹെലികോപ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കൂടി അയയ്ക്കുമെന്നു നാസ പ്രഖ്യാപിച്ചു.
1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഡ്രോണ്‍ ചുവന്ന ഗ്രഹത്തിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ 90 സെക്കന്‍ഡ് നേരമാകും മാര്‍സ് ഹെലികോപ്റ്റര്‍ ഓരോ തവണയും പറക്കുക. സോളാര്‍ ഊര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്ന ഡ്രോണിന് മിനിറ്റില്‍ 3000 തവണ ചുറ്റുന്ന രണ്ടു ബ്ലേഡുകളുണ്ട്.
റോവറില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. 2021 ഫെബ്രുവരിയിലാണ് ദൗത്യ വാഹനം ചൊവ്വയില്‍ ഇറങ്ങുക
https://www.facebook.com/Malayalivartha
























