ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി.
സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























