പാരീസിൽ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; അപ്രതീക്ഷിത ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയ്ക്ക്

പാരീസിൽ പൊതുമദ്ധ്യേ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. രാതിയിൽ വിനോദങ്ങളുടെ പ്രധാനകേന്ദ്രമായ സെന്റൽ പാരീസിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. അതേസമയം അക്രമിയെ പോലീസ് സംഭവസ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9:30 ന് സെന്റൽ പാരീസിലേക്ക് അക്രമി കത്തിയുമായി എത്തുകയായിരുന്നു. പൊലീസ് ഇയാളെ തടയാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.
അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഒളിച്ചിരുന്ന റസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും ഇയാള്‍ കടക്കാന്‍ ശ്രമിച്ചുവെങ്കിലും ജനങ്ങള്‍ ഇൗ നീക്കത്തെ പരാജയപ്പെടുത്തി. അക്രമത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍ കര്‍ശന നടപടി ഉണ്ടാവുമെന്നു അറിയിച്ചു.
https://www.facebook.com/Malayalivartha
























