ശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭയായ ഇ.സി.ജി. സുദര്‍ശന്‍ അന്തരിച്ചു

ഭൗതികശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭയായ മലയാളിയാണ് വിടവാങ്ങിയത്. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്.
ഒന്പതു തവണ ഊര്‍ജതന്ത്രത്തില്‍ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ലഭിച്ചിരുന്നു. പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പരികല്പനകളാണ് ഭൗതികശാസ്ത്രത്തില്‍ സുദര്‍ശന് ലോകശ്രദ്ധ നേടിക്കൊടുത്തത്.
https://www.facebook.com/Malayalivartha
























