മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ MH 370 വിമാനത്തിന് എന്ത് സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്നു വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്ന സംവിധാനവും തകരാറിലായി.
ഇതിന് ശേഷം വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് ഇത് വരെ ആര്‍ക്കുമറിയാത്ത രഹസ്യമായിരുന്നു. എന്നാല്‍ വിമാനത്തിനെന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ നിഗമനത്തിലെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍. പൈലറ്റിന്റെ ആത്മഹത്യാ ശ്രമമാണ് 239 പേരുടെ മരണത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു. ഏവിയേഷന്‍ വിഭാഗം പാനലിന്റേതാണ് നിഗമനം.
അമ്പത്തിമൂന്നുകാരനായ സഹാരിയ അഹമ്മദ് ഷായായിരുന്നു വിമാനത്തിന്റെ പൈലറ്റ്. പറക്കുന്നതിനിടെ വിമാനത്തിന്റെ ദിശയിലുണ്ടായ അസാധാരണ ദിശാ വ്യത്യാസമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പാനലിനെ നയിച്ചത്. പൈലറ്റ് ക്യാപ്റ്റന്‍ സഹാരിയയുടെ ജന്മനാടായ പെനാഗിലേക്കായിരുന്നു ആ ദിശാവ്യത്യാസം. സംഭവിക്കുന്നതിനെ കുറിച്ച് പൈലറ്റ് പൂര്‍ണ ബോധവാനായിരുന്നുവെന്നും വിമാനം കടലിലേക്ക് ഇടിച്ചിറക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അബോധാവസ്ഥയിലായിരുന്നുവെന്നുമാണ് പാനലിന്റെ നിഗമനം. വിമാനത്തിനുള്ളിലെ സമ്മര്‍ദ്ധത്തില്‍ മാറ്റം വരുത്തി യാത്രക്കാരെ പൈലറ്റ് അബോധാവസ്ഥയിലെത്തിക്കുകയായിരുന്നുവെന്നും ഇതുകൊണ്ടാണ് അപകടസമയം അവസാന സന്ദേശങ്ങളും ഭീതിയുടെ അന്തരീക്ഷങ്ങളും ഉണ്ടാകാതിരുന്നതെന്ന് പാനല്‍ പറയുന്നു.
കാണാതായ വിമാനത്തിന്റെ തെരച്ചിലിനായി വര്‍ഷങ്ങളെടുത്തിട്ടും, വന്‍തുക ചെലവാക്കിയിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. വിമാനത്തിലെ ട്രാന്‍സ്‌പോഡര്‍ പൈലറ്റ് ഓഫായിരുന്നതാണ് ഇതിന് കാരണമെന്നും പാനല്‍ കണ്ടെത്തിയിട്ടുണ്ട്. ‘അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു, കൂടെ മറ്റുള്ളവരെ കൊല്ലുകയും’, പാനല്‍ അംഗമായ ലാറി വിന്‍സ് പറയുന്നു. പൈലലറ്റിന്റെ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനം കാണാതായ സമയത്ത് തന്നെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇരുപതിനായിരം മണിക്കൂറുകള്‍ക്ക് മുകളില്‍ വിമാനം പറത്തിയ അനുഭവമുള്ള ഒരു പൈലറ്റ് ഇങ്ങനെ ഒരു ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം.
https://www.facebook.com/Malayalivartha
























