മൈലാഞ്ചിമൊഞ്ച്... കീമോ ചെയ്ത് മുടികൊഴിഞ്ഞ തലകളില്‍ മൈലാഞ്ചി വിസ്മയം തീര്‍ത്ത് സാറ

പാശ്ചാത്യലോകത്തിന് അധികം പരിചിതമല്ലാതിരുന്നകാലത്തായിരുന്നു വാഷിംഗ്ടണ്ണുകാരിയായ സാറയുടെ മെഹന്ദി ഡിസൈനിംഗ്പ്രവേശനം. മൈലാഞ്ചി ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൂടി മനസ്സിലാക്കിയതോടെ അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
ഇതിനകം സാറയുടെ മെഹന്ദിക്ക് ആരാധകരേറി. പാരമ്ബര്യത്തെയും സംസ്‌കാരത്തെയും പുതുതലമുറയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം കോര്‍ത്തെങ്കിലും സാറ തൃപ്തയല്ലായിരുന്നു. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് തോന്നി.
ഒടുവില്‍ കാന്‍സര്‍ ബാധിതരായി കീമോ ചെയ്ത് മുടിനഷ്ടമായവരുടെ തലയില്‍ മെഹന്ദിയുടെ ചന്തം ചാര്‍ത്താന്‍ സാറ തീരുമാനിക്കുകയായിരുന്നു.
മുടികൊഴിഞ്ഞ തലകള്‍ കാന്‍സര്‍ബാധിതരുടെ ദുഖസൂചകമായ ശാരീരികാവസ്ഥയായി കണക്കാക്കിയിരുന്നെങ്കില്‍ ആതേ തലയില്‍ പ്രതീക്ഷകളുടെ ചിത്രങ്ങളൊരുക്കുകയാണ് സാറ. കണ്ണാടിയില്‍ പ്രതീബിംബം കാണാന്‍പോലും ആഗ്രഹിക്കാഞ്ഞവര്‍ സാറയുടെ വിസ്മയ കലാവിരുതില്‍ സന്തുഷ്ടരാണ്.
https://www.facebook.com/Malayalivartha
























