മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് മലേഷ്യന്‍ പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി

മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഇബ്രാഹീമിനെ വിട്ടയച്ചത്. ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി പദവി അന്‍വര്‍ ഇബ്രാഹീമിന് കൈമാറുമെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ബാരിസന്‍ നാഷനലിനെ ഞെട്ടിച്ചുകൊണ്ടാണ് മഹാതീര്‍ മലേഷ്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുന്‍ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ 2015ലാണ് അന്‍വര്‍ ഇബ്രാഹീമിന് അഞ്ചുവര്‍ഷം തടവ് വിധിക്കപ്പെട്ടത്. രാഷ്ട്രീയപ്രേരിത നടപടിയെന്ന് ഇതിനെതിരെ ആരോപണമുയര്‍ന്നിരുന്നു. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖാണ് തനിക്കെതിരെ കരുനീക്കിയതെന്ന് അന്‍വര്‍ ഇബ്രാഹീം കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























