നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റര്‍ ആണ് നേപ്പാളിലെ മുക്തിനാഥില്‍ തകര്‍ന്നു വീണത്.
സുര്‍ഖെട്ടില്‍ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയില്‍ വെച്ച് നഷ്ടപ്പെടുകയായിരുന്നു. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടം ഹുംലയിലെ ഖര്‍പുനാഥ് റൂറല്‍ മുനിസിപ്പാലിറ്റി2 മേഖലയില്‍ നിന്ന് കണ്ടെത്തി. സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ വിവരം നേപ്പാള്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്
https://www.facebook.com/Malayalivartha
























