ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം... നാലുഅക്രമികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ വീണ്ടുമുണ്ടായ ഭീകരാക്രമണം. പോലീസ് ആസ്ഥാാനത്തേക്കുണ്ടായ ആക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. ഒരു പോലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പോലീസ് ആസ്ഥാനത്തേക്കുള്ള സെക്യൂരിറ്റി ഗേറ്റിന് സമീപം കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ഒരാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാര്‍ ഇടിച്ചുകയറ്റാനും ശ്രമം നടത്തി. പുലര്‍ച്ചെ ഒന്‍പത് മണിക്കായിരുന്നു ആക്രമണം.
എത്ര അക്രമികളുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.
കൊല്ലപ്പെട്ട ഒരു അക്രമിയുടെ ദേഹത്ത് ബോംബ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മറ്റൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ കടന്നുകളയുകയും ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാവു പൊലീസ് മേധാവി ഐജി പോള്‍ നന്ദംഗ് പ്രസ് റിലീസ് നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണംനടന്നത്. പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha
























