വ്യജന്മാർക്കെതിരെ ഫേസ്ബുക്കിൽ ശക്തമായ നടപടി; 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ കുപ്പയിലെറിഞ്ഞു

ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകളും ഉപയോഗ ശൂന്യമായ 837 മില്യണ്‍ പോസ്റ്റുകളും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു.
ആദ്യ ത്രൈമാസ, കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനുപുറമെ, 2.5 മില്യണ്‍ വിദ്വേഷ പ്രസംഗങ്ങളും, 1.9 മില്യണ്‍ തീവ്രവാദ പ്രചാരണങ്ങളും, 3.4 മില്യണ്‍ ഗ്രാഫിക് അക്രങ്ങളും, നഗ്‌നതയും ലൈംഗികപ്രവര്‍ത്തികളും പ്രചരിപ്പിക്കുന്ന 21 മില്യണ്‍ മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഈ നടപടി ഒരു തുടക്കമാണെന്ന് ഫേസ്ബുക്ക് നയരൂപീകരണവിഭാഗം വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ പറഞ്ഞു. ഫേസ്ബുക്കിലെ തെറ്റായ ഉള്ളടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന്റെ നടപടി.
സുതാര്യത ഉറപ്പാക്കാന്‍ ഫേസ്ബുക്കിന് പുറമെ യൂട്യൂബടക്കമുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം യൂട്യൂബില്‍ 8.3 മില്യണ്‍ വീഡിയോകളാണ് ഡിലീറ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























