അമേരിക്ക ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ

ആണവായുധം ഉപേക്ഷിക്കാന്‍ അമേരിക്ക ശാഠ്യം പിടിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. യുഎസ് ദുഷ്ടലാക്കോടെയും വീണ്ടും വിചാരമില്ലാതെയും പ്രസ്താവന പുറപ്പെടുവിക്കുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവനിരായുധീകരണത്തില്‍ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
ഉച്ചകോടിയിലേക്ക് അടുക്കുന്തോറും യുഎസ് തങ്ങളെ പ്രകോപിപ്പിക്കുകയും അബദ്ധപ്രസ്താവനകളിലൂടെ മുഖത്തു തുപ്പുകയുമാണെന്ന് ഉത്തരകൊറിയന്‍ നേ താവ് കിം ജോംഗ് ഉന്‍ പറഞ്ഞു. വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ പുലര്‍ത്തുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാന്‍ താല്പര്യമില്ലെന്നും ഉന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആണവ നിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കര്‍ശന നടപടി ഉത്തരകൊറിയ സ്വീകരിച്ചാല്‍ അമേരിക്കയുടെ സഹായവും സഹകരണവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. ഉത്തരകൊറിയയുമായി ഒരു കരാര്‍ ഉണ്ടായാല്‍ അതില്‍ അവര്‍ ആണവ നിരായുധീകരണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഉണ്ടാകും. കിമ്മുമായുള്ള ചര്‍ച്ച ഊഷ്മളമായിരുന്നുവെന്നും പോം പിയോ പറഞ്ഞു.
കിം ജോംഗ് ഉന്നുമായി ജൂണ്‍ 12നു സിംഗപ്പൂരിലാണ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് ഉത്തരകൊറിയയുടെ നേ താവുമായി നടത്തുന്ന പ്രഥമ ചര്‍ച്ചയാവും ഇത്. ഇരുകൊറിയകളുടെയും അതിര്‍ത്തിയിലുള്ള പാന്‍മുന്‍ജോം സമാധാന ഗ്രാമം, മംഗോളിയ എന്നിവിടങ്ങളില്‍ ച ര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അവസാനം സിംഗപ്പൂരിനു നറുക്കു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha
























