കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്

കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയക്കിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. നമ്മുടെ രാജ്യത്തേക്ക് വരുന്നവരും വരാന്‍ ശ്രമിക്കുന്നവരുമായ ഒരുപാട് ആളുകളുണ്ട്. അവരെ രാജ്യത്ത് നിന്ന് പുറത്താക്കണം.
ഇവര്‍ എത്ര മോശക്കാരാണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കില്ല. അവര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം' ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റ് പ്രതിനിധികള്‍ രംഗത്തെത്തി. കാലിഫോര്‍ണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ആരോപിച്ചു.
കുടിയേറ്റക്കാര്‍ മനുഷ്യരാണ്. കുറ്റവാളികള്‍ അല്ല, മയക്കുമരുന്ന് വിതരണക്കാരല്ല, ബലാത്സംഗികളല്ല. അവര്‍ മനുഷ്യരാണ്, 'കൊളറാഡോ കോണ്‍ഗ്രസ് നേതാവ് ജേര്‍ഡ് പോളിസും അരോപിച്ചു.
https://www.facebook.com/Malayalivartha
























