നാടിനെ നടുക്കി ലണ്ടനിൽ ഇന്ത്യന്‍ വംശജയുടെ കൊലപാതകം; വാലും തുമ്പുമില്ലാതെ അന്വേഷണത്തിൽ തപ്പിത്തടഞ്ഞു ബ്രിട്ടീഷ് പൊലീസ്

ഇന്ത്യന്‍ വംശജയെ ബ്രിട്ടനിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. 34 കാരിയായ ജെസിക്ക പട്ടേലിന്‍റെ മൃതദേഹമാണ് വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽബോറോ നഗരത്തിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക കാര്യം പുറം ലോകമറിയുന്നത്.
ആരാണ് കൊലയക്ക് പിന്നിലെന്നോ എന്താണ് കാരണമെന്നോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതേസമയം കൊല ചെയ്ത ആളെക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നാണ് ബ്രിട്ടീഷ് പൊലീസ് പറയുന്നത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള അന്വേഷണസംഘം സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ്.
ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവർ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായതായി തോന്നിയിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്. വീടും മെഡിക്കൽ ഷോപ്പും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം വീടീന്‍റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംശയം തോന്നുന്നവരെ കസ്റ്റഡിയിൽ എടുക്കാനും കൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ ബന്ധപ്പെടാനും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha
























