പാപ്പരായി പ്രഖ്യാപിക്കണം !; കേംബ്രിജ് അനലിറ്റിക്ക യുഎസ് കോടതിൽ

ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വിവരവിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചതായി റിപ്പോർട്ടുകൾ.
ചാപ്റ്റർ ഏഴു പ്രകാരം തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബ്രിട്ടനിലെയും യുഎസിലെയും കടങ്ങൾ അവസാനിപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഈ മാസം ആദ്യം തന്നെ കേംബ്രിജ് അനലിറ്റിക്ക കോടതിയെ സമീപിച്ചിരുന്നു. യുകെയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാർത്തകൾ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാൽ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പ്രവർത്തനം നിർത്തുകയാണെന്നും കേംബ്രിജ് അനലിറ്റിക്ക നേരത്തെ അറിയിച്ചിരുന്നു.
2014 ൽ ഫെയ്സ്ബുക്ക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകൾ. ഏറ്റവുമധികം യുഎസിൽ- 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരങ്ങളാണ് ചോർത്തിയത്.
https://www.facebook.com/Malayalivartha
























