നാസയുടെ ഗലീലിയോ പേടകത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍; വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഐസ് പ്രതലത്തിനടിയില്‍ അസാമാന്യമായ ജലപ്രവാഹം യൂറോപ്പയുടെ പ്രതലത്തില്‍നിന്ന് നീരാവി ഉയര്‍ന്നുപൊങ്ങുന്നതായും നിരീക്ഷത്തില്‍ കണ്ടെത്തല്‍

ചൊവ്വയില്‍ വെള്ളമുണ്ടോയെന്നും ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നുമുള്ള അന്വേഷണവും ഗവേഷണങ്ങളും തകൃതിയായി നടക്കുന്നതിനിടെ ശാസ്ത്രലോകത്തിന്‍ പ്രതീക്ഷ പകരുന്ന വിവരവുമായി നാസ. ഗലീലിയോ പേടകത്തില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് സൂചന.
രണ്ടു പതിറ്റാണ്ട് മുമ്പത്തെ ഗലീലിയോ ദൗത്യത്തില്‍ നിന്നു ലഭിച്ച വിവരം വിശദമായ പഠനത്തിന് വിധേയമാക്കിയ ശാസ്ത്രജ്ഞരുടെ അനുമാനപ്രകാരം യൂറോപ്പയുടെ ഐസ് പ്രതലത്തിനടിയില്‍ അസാമാന്യമായ ജലപ്രവാഹംതന്നെ ഉണ്ടായേക്കാമെന്നാണു കരുതുന്നത്. ഇതോടെ ജീവന്റെ തുടിപ്പ് യൂറോപ്പയിലും ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. 'നേച്വര്‍ ആസ്‌ട്രോണമി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
2012ല്‍ നാസയുടെ ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനി യൂറോപ്പയുടെ പ്രതലത്തില്‍നിന്ന് നീരാവി ഉയര്‍ന്നുപൊങ്ങുന്നത് നിരീക്ഷിച്ചിരുന്നു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ജൂപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ (ജ്യൂസ്), നാസയുടെ ക്ലിപ്പര്‍ എന്നിവ 2020ല്‍ ഉയര്‍ന്ന നിര്‍ണയശേഷിയുള്ള കാമറയും മറ്റ് ഉപകരണങ്ങളും യൂറോപ്പയിലേക്ക് വിക്ഷേപിക്കും. ഹിമപാളിയാലുള്ള യൂറോപ്പയുടെ പ്രതലത്തില്‍നിന്ന് സാമ്പിള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























