ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നു... അഗ്നിശമനസേനയെത്തി തീയണച്ചു... മരണസംഖ്യ വ്യക്തമായിട്ടില്ല

ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നുവീണു. ഹവാനയിലെ ഹൊസെ മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
ദക്ഷിണ ഹവാനയിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം സാന്റിയാഗോ ഡേ ലാസ്‌വേഗാസ് നഗരത്തിനു സമീപം നിലംപതിക്കുകയായിരുന്നു. ഇവിടുത്തെ വയലിലേക്കാണു വിമാനം പതിച്ചത്. വീണതും പൊട്ടിത്തെറിച്ചു വിമാനം കത്തിയമര്‍ന്നു. അഗ്‌നിശമനസേനയെത്തിയാണു തീയണച്ചത്.
രക്ഷപ്പെട്ടവരില്‍ ചിലരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഗുരുതരനിലയില്‍ മൂന്നുപേര്‍ മാത്രമാണു ശേഷിച്ചതെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സാങ്കേതികത്തകരാറുകള്‍ പതിവായതോടെ ക്യൂബാന തങ്ങളുടെ ഒട്ടേറെ വിമാനങ്ങള്‍ അടുത്തിടെ സര്‍വീസില്‍നിന്നു നീക്കിയിരുന്നു.

ഇവയ്ക്കു പകരം മെക്‌സിക്കന്‍ കമ്പനിയായ ബ്ലൂ പനോരമ എയര്‍ലൈനില്‍നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് ഇന്നലെ ദുരന്തത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha

























