ആഡംബര ജീവിതം നയിക്കാൻ ഡോക്ടർ കണ്ടെത്തിയത് പാവങ്ങളുടെ പണം... കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയും സമ്പാദിച്ചത് കോടികൾ... ഒടുക്കം ഡോക്ടറെ കാത്തിരുന്നത്...

കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചതിനും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി പണം സമ്പാദിച്ചതിനെയും തുടര്‍ന്ന് സമോറ എന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ രണ്ട് വരെ ഇയാളെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. മുന്നിലെത്തിയ എല്ലാ രോഗികളെയും അനാവശ്യമായി കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയമാക്കി ഡോക്ടർ സ്വന്തമാക്കിയത് ജെറ്റ് വിമാനം.
ഡോ.ജോര്‍ജ് സമോറാ ക്യൂസേഡയാണ് ഇത്തരത്തിൽ സ്വന്തം ഉദ്യോഗത്തെ ദുരുപയോഗം ചെയ്തത്. രോഗമില്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി ചികിത്സ നടത്തി ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്-500 ജെറ്റ് വിമാനമാണ് 2.5 മില്ല്യണ്‍ ഡോളര്‍ നല്‍കി ഈ 61കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ ടെക്‌സസിന്റെ വിവിധ മേഖലകളിലായി നിരവധി വീടുകളും സ്വത്തുവകകളുമാണ് 2017 വരെ ഇയാള്‍ സമ്പാദിച്ചിരിക്കുന്നത്. ആഡംബര ജീവിതം നയിക്കുന്നതിന് പണം സമ്പാദിക്കാനായി ആയിരക്കണക്കിന് രോഗികള്‍ക്ക് അനാവശ്യമായതും വില കൂടിയതുമായി മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ നിയമ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ 240 മില്ല്യണ്‍ ഡോളറിന്റെ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha

























