ടെക്‌സസിന് പിന്നാലെ ജോര്‍ജിയയിലും വെടിവയ്പ്... ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്

ടെക്‌സസിന് പിന്നാലെ ജോര്‍ജിയയിലും വെടിവയ്പ്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്ലെയിറ്റണിലെ മൗണ്ട് സിയോണ്‍ ഹൈ സ്‌കൂളിലാണ് വെടിവയ്പ് നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നത്.
ഒരു സ്ത്രീയാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവര്‍ക്ക് നിരവധി തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ ബിരുദദാനത്തിനിടെയായിരുന്നു വെടിവയ്പ് നടന്നത്.
സമാന സാഹചര്യത്തില്‍ ടെക്‌സസിലെ സാന്റാ ഫേ ഹൈ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























