അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനം... 8 പേര്‍ കൊല്ലപ്പെട്ടു, അമ്പതിലധികം പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നന്‍ഗന്‍ഹാര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സ്‌ഫോടനം.ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാറില്‍ കഴിഞ്ഞ ആഴ്ച നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























