തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവ വാഹക ശേഷിയുള്ള യുദ്ധവിമാനം ഇറക്കി... സൈനികവത്കരണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവ വാഹക ശേഷിയുള്ള യുദ്ധവിമാനം ഇറക്കി. സൈനികവത്കരണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണിത്.
കപ്പല്‍വേധ ക്രൂസ് മിസൈലുകളും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ചൈന നേരത്തെ ഈ പ്രദേശത്ത് വിന്യസിച്ചിരുന്നു. എച്ച് 6കെ യുദ്ധവിമാനങ്ങളാണ് ചൈന ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡിവിഷന്‍ കമാന്‍ഡര്‍ ഹാവോ ജിയാന്‍കെയുടെ നേതൃത്വത്തിലുള്ള വിമാനങ്ങള്‍ അജ്ഞാതമായ വ്യോമകേന്ദ്രത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. തെക്കന്‍ ചൈനാ കടലില്‍ ഇറങ്ങുന്നതിന് വിമാനങ്ങള്‍ കടലിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ഊര്‍ജ സന്പന്നമായ തെക്കന്‍ ചൈനാ കടല്‍ വഴി പ്രതിവര്‍ഷം അഞ്ച് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. വന്‍ എണ്ണ നിക്ഷേപമുള്ള ദക്ഷിണ ചൈനാ കടല്‍മേഖല മുഴുവന്‍ തങ്ങളുടെ പരമാധികാര പ്രദേശമാണെന്നാണ് ചൈന പറയുന്നത്.
എന്നാല്‍ ചൈനയുടെ വാദത്തെ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണയ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി അമേരിക്കയും രംഗത്തുണ്ട്. തെക്കന്‍ ചൈനാ കടലില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫിലിപ്പൈന്‍സ് നേരത്തേ അമേരിക്കയെ അറിയിച്ചിരുന്നു.
തെക്കന്‍ ചൈനാ കടലില്‍ മനുഷ്യ നിര്‍മിതമായ ഏഴ് ദ്വീപുകള്‍ ചൈന നിര്‍മിക്കുന്നുണ്ട്. ഫിലിപ്പൈന്‍സ്, മലേഷ്യ, തെക്കന്‍ വിയറ്റ്‌നാം എന്നിവ ഉള്‍പ്പെടുന്ന സ്പ്രാറ്റ്‌ലിയിലാണ് ചൈന മനുഷ്യനിര്‍മിത ദ്വീപസമൂഹം നിര്‍മിക്കുന്നത്. ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാ കടല്‍.സിംഗപ്പൂരും മലാക്ക കടലിടുക്കും മുതല്‍ തായ്‌വാന്‍ കടലിടുക്ക് വരെ 3,50, 0000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നു. തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിലുള്ള വന്‍ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ദക്ഷിണ ചൈന കടലിലെ സ്പ്രാറ്റ്‌ലി ദ്വീപസമൂഹങ്ങളില്‍ ചൈനയുടെ വ്യോമസേനാ താവള നിര്‍മാണം നടന്നുവരികയാണ്. സജീവമായ കപ്പല്‍പ്പാതയായ ദക്ഷിണ ചൈനാ കടലില്‍ വന്‍തോതില്‍ എണ്ണനിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടാണ് ചൈന ഈ മേഖലയില്‍ പിടിമുറുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























