ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു ; മെഗന്‍ മര്‍ക്കൽ ഇനി ബ്രിട്ടീഷ് രാജകുടുംബാംഗം

ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മെഗന്‍ മര്‍ക്കലിനെ മിന്നുകെട്ടി തന്റെ സ്വന്തമാക്കി. ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരുന്നു രാജകീയ വിവാഹം.
തൂവെള്ള നിറത്തിലുള്ള നീളന്‍ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു മെഗന്‍ മര്‍ക്കല്‍. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണ് മരുമകളെ ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. കിരാടാവകാശത്തില്‍ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്ബര്യങ്ങളും അഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുതന്നെയായിരുന്നു ഹാരിയുടെയും വിവാഹം നടന്നത്.
എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയും ലോകനേതാക്കളും ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം, നടന്‍ ജോര്‍ജ് ക്ളൂണി, ഭാര്യ അമല്‍ ക്ളൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഒരുലക്ഷത്തിലധികം പേരാണ് റോയല്‍ വെഡ്ഡിംഗില്‍ പങ്കെടുക്കാന്‍ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ എത്തിച്ചേര്‍ന്നത്.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്റെയും കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരന്‍. ഹോളിവുഡ് സംവിധായകന്‍ തോമസ് മാര്‍ക്കിളിന്റെയും സാമൂഹ്യ പ്രവര്‍ത്തകയും ക്ലിനിക്കല്‍ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാന്‍ഡിന്റെയും മകളാണ് മെഗന്‍. ഹാരിയേക്കാള്‍ മൂന്നുവയസു മുതിര്‍ന്നതാണ് മെഗന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം പരസ്യമാക്കിയത്.
https://www.facebook.com/Malayalivartha

























