ഹവായ് ദ്വീപില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തില്‍ പൊട്ടിപുറത്തേക്കൊഴുകുന്ന ലാവ പ്രവാഹം തുടരുന്നു....രണ്ടാഴ്ചയിലേറെയായി തുടരുന്ന ലാവപ്രവാഹത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നശിച്ചു... രണ്ടായിരത്തോളം പേരെ സംഭവസ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചു

ഹവായ് ദ്വീപില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തില്‍ പൊട്ടിപുറത്തേക്കൊഴുകുന്ന ലാവ പ്രവാഹം ഭൂഗര്‍ഭ ലാവയുമായി കൂടിച്ചേര്‍ന്നു കൂടുതല്‍ ചൂടേറുന്നു. കിലോയ അഗ്‌നിപര്‍വതത്തില്‍ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലാവ പ്രവാഹം തുടരുന്നത്. 1955 മുതല്‍ ഭൂമിക്കടിയില്‍ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതിയതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണു ലാവപ്രവാഹം സങ്കീര്‍ണമാകുന്നത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന ലാവപ്രവാഹത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നശിച്ചു. നിരവധി പേരെ സംഭവസ്ഥലത്തു നിന്നു മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം പേരെയാണ് ദ്വീപില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരിക്കുന്നത്.
ലാവ പ്രവാഹം എന്നു അവസാനിക്കുമെന്നുപോലും വ്യക്തമല്ല. ഇതിനിടെ പല വിള്ളലുകളില്‍ നിന്നും ലാവ കൂടിച്ചേരുന്നതാണ് ഹവായി ദ്വീപിനെ ഭിതിയിലാഴ്ത്തുന്നത്. മണിക്കൂറില്‍ 274 മീറ്റര്‍ വേഗത്തില്‍ വല്‍തോതിലാണ് ഇതിന്റെ സഞ്ചാരമെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഗവേഷകര്‍ വ്യക്തമാക്കി. ദ്വീപിന്റെ തെക്കു കിഴക്കന്‍ ഭാഗത്തേക്കാണു ലാവ ഒഴുകുന്നത്.
നിലവില്‍ കടലില്‍ നിന്ന് രണ്ടു കിലോമീറ്ററിനടുത്താണ് ലാവയെന്നും ഗവേഷകര്‍ അറിയിച്ചു. നിലവില്‍ ലാവപ്രവാഹം ഹൈവേ 137 ന്റെ ഒരു മൈല്‍ മാത്രം അകലെ എത്തിയിരിക്കുകയാണ്. ദ്വീപിലെ പ്രധാന ഹൈവേയേയും ലാവവ പ്രവാഹം ബാധിക്കുകയാണെങ്കില്‍ കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വരും. അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ പൊട്ടിത്തെറിയില്‍ അഗ്‌നിപര്‍വതത്തില്‍ നിന്നു ചാരവും പുകയും 3048 മീറ്റര്‍ ഉയരത്തിലാണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























