മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു; സംഭവത്തിൽ ഒരാൾക്ക് പരിക്ക്

മുസ്ലീങ്ങളുടെ പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിന്റെ കൈ തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്ക് പറ്റി. ക്രെയിന്‍ ഓപ്പറേറ്റര്‍ക്കാണ് പരുക്ക് പറ്റിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
നമസ്‌കാരം നടക്കുന്നിടത്തോ ഉംറ കര്‍മം നിര്‍വഹിക്കുന്നിടത്തോ ആയിരുന്നില്ല ക്രെയിന്‍ തകര്‍ന്നു വീണത്. അതിനാല്‍ മറ്റാര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് മക്ക ഗവണ്‍മെന്റ് ഉത്തരവിട്ടിട്ടുണ്ട്.
2015ല്‍ മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 108 പേരാണ് മരിച്ചത്. 238 പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























