ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാപാരനിക്ഷേപ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
ഊര്‍ജ മേഖലയിലും മറ്റ് സുപ്രധാന മേഖലകളിലും സഹകരണം ഉറപ്പു വരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. റഷ്യയിലെ സോചിയിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
https://www.facebook.com/Malayalivartha
























