Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി

22 MAY 2018 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ഗുരുഗ്രാമില്‍ രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി. കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതിയുടെതാണ് വിധി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പുറപ്പെടുവിച്ച വിധി പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധിയെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ കോടതി തള്ളി.

പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐയെ അനുവദിച്ച നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ രണ്ട് ഹര്‍ജികളും കോടതി തള്ളി. ജുവനൈല്‍ ബോര്‍ഡിന്റെ വിധി നിയമ വ്യവസ്ഥക്ക് ദോഷമാണെന്നും തന്റെ ഭാഗം അവതരിപ്പിക്കാന്‍ പ്രതിക്ക് വേണ്ടത്ര അവസരം നല്‍കാതെയാണ് ബോര്‍ഡ് വിധി പുറപ്പെടുവിച്ചതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജുവനൈല്‍ ബോര്‍ഡിന്റെ വിധി ശരിവെച്ചത്. കുട്ടി കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങള്‍ മനസിലാക്കാന്‍ മാത്രം പക്വതയുള്ളവനാണെന്നും ശിക്ഷയില്‍ നിന്ന് രക്ഷനേടുന്നതിനുള്ള വഴികള്‍ സ്വീകരിക്കാന്‍ ബുദ്ധികാണിച്ചുവെന്ന് സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. തന്റെ മകന്‍ നിരപരാധിയാണ്. അത് തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. സ്‌കൂളില്‍ പരീക്ഷയും പി.ടി.എ യോഗവും മാറ്റിവെക്കുന്നതിനാണ് 11ാം ക്ലാസുകാരന്‍ അതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കഴുത്തറുത്ത് കൊന്നത് എന്നാണ് സി.ബി.ഐയുടെ വാദം. സ്‌കൂളിലെ ബാത്‌റൂമില്‍ വെച്ചായിരുന്നു സംഭവം.

ലോക്കല്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ ബസ് െ്രെഡവറാണ് പ്രതിയെന്നും ലൈംഗികാതിക്രമം തടഞ്ഞതാണ് കൊലപാതകത്തിനിടയാക്കിയതെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതി 11ാം ക്ലാസുകാരനാണെന്നും സ്‌കൂളിന് അവധി കിട്ടുന്നതിനുവേണ്ടിയാണ് കുറ്റകൃത്യം നടത്തിയതെന്നും കണ്ടെത്തിയത്. സംഭവശേഷം വിരലടയാളം മായ്ക്കാനുള്ള വിദ്യവരെ കുട്ടി നേരത്തെ ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നതായി സി.ബി.ഐ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (25 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (52 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (4 hours ago)

Malayali Vartha Recommends