കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളില്‍ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി. കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ എത്തിയ പന്ത്രണ്ടു കുഞ്ഞുങ്ങളില്‍ ഏഴാമത്തെ പെണ്‍കുഞ്ഞു കൂടിയാണിത്.
ബുധനാഴ്ച വൈകിട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെണ്‍കുരുന്നിനെ അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 8 ലോക നേത്രദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞിന് 'നേത്ര' എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു. കുഞ്ഞിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ബീച്ച് ആശുപത്രിയിലെത്തി.
ദത്തെടുക്കല്‍ നടപടി തുടങ്ങിനേത്രയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങളും ഇതോടെ ആരംഭിച്ചു. കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha

























