ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

സാധാരണ മിന്നലേൽക്കുന്നത് പ്രദേശത്തെ ഉയർന്ന വസ്തുവിലാണ്. അങ്ങനെയെങ്കിൽ ഉയരെ ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്ക് മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ? യാത്രക്കാർ എത്രത്തോളം സുരക്ഷിതരാവും. പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ നിന്ന് പുറപ്പെട്ടത്. മിന്നലേറ്റതിനെ തുടർന്ന് വൈകുന്നേരം 4:05-ഓടെ ലക്നൗവിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായിരുന്നു ലാൻഡിങ്. വിമാനം ലക്നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. മിന്നലേറ്റെങ്കിലും പൈലറ്റുമാർക്ക് വിമാനം ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചു.
പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടത് ഇതേ വിമാനമായിരുന്നു. എന്നാൽ മിന്നലേറ്റതിനു പിന്നാലെ കമ്പനി അഹമ്മദാബാദിലേക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം ഇനി സർവീസ് നടത്താൻ അനുവദിക്കൂ.ജൂൺ 19-ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. അഗർത്തലയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തെ ഇടിമിന്നൽ ബാധിച്ചിരുന്നു.ലാൻഡിങ്ങിന് ശേഷം പകർത്തിയ വിമാനത്തിന്റെ ചിത്രത്തിൽ, മിന്നലേറ്റതിനെത്തുടർന്ന് മുൻഭാഗം പൂർണമായും തകർന്ന നിലയിൽ കാണാമായിരുന്നു.
വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും (ഗ്രൗണ്ട് ചെയ്യുകയും) സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിക്കുകയും ചെയ്തു. ഡിജിസിഎയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വിമാനം ലഖ്‌നൗവിൽ നിന്ന് വീണ്ടും സർവീസ് ആരംഭിക്കുകയുള്ളൂ. അതുവരെ വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തും.
https://www.facebook.com/Malayalivartha

























