കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ ഗോത്രവർഗ യുവതിയാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക്ക് യാത്ര ചെയ്യവേയാണ് ദുരൂഹ സാഹചര്യത്തിൽ യുവതിയെ കാണാതായത്.ഗുവാഹട്ടിയിലെ ബി ബൊറുവ കോളജിലെ വിദ്യാർഥിനിയാണ് മരിച്ച യുവതി. ആന്ധ്രാപ്രദേശിലെ ഒരു നൃത്തപരിപാടിയിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
ഒക്ടോബർ 5ന് അർധരാത്രി വിശാഖപട്ടണത്തുനിന്ന് ദിബ്രുഗഡ് വിവേക് എക്സ്പ്രസിൽ യുവതി കയറിയതായി മാതാവ് നൽകിയ പരാതിയിൽ പറയുന്നു. ട്രെയിൻ പുലർച്ചെ 12.10ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ടു. ഒക്ടോബർ 7ന് രാവിലെ 9.05ന് ട്രെയിൻ ഗുവാഹട്ടിയിൽ എത്തേണ്ടിയിരുന്നു. ഒക്ടോബർ 6ന് പുലർച്ചെ 2.39 വരെ യുവതി കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നുമാണ് യുവതി അവസാനം അയച്ച സന്ദേശമെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു.
അവളോടൊപ്പം യാത്ര ചെയ്തിരുന്ന പുരുഷന്മാർ ബോറോയോട് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായി അവളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. പിന്നീട് യുവതിയെക്കുറിച്ച് വിവരമില്ലാതായി. ഇതേത്തുടർന്ന് വീട്ടുകാർ ഗുവാഹട്ടി റെയിൽവേ പൊലീസിലും റെയിൽവേ ഹെൽപ്‌ലൈൻ നമ്പറായ 139ലും പരാതി നൽകുകയായിരുന്നു.
റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ബാഗ് വിവേക് എക്സ്പ്രസിലെ എസ്2 കോച്ചിൽനിന്ന് കണ്ടെത്തി.തുടർന്ന് ദിവസങ്ങൾക്കു ശേഷമാണ് ആന്ധ്രയിലെ മലയാലപുരത്തിനു സമീപം വനമേഖലയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രെയിനിലെ 'എസ് 2' കോച്ചില്‍ നിന്ന് പെണ്‍കുട്ടിയുടെ ബാഗ് റെയില്‍വേ പോലീസ് കണ്ടെടുത്തു.തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് ആന്ധ്രപ്രദേശിലെ മലയാപുരത്തിന് സമീപമുള്ള വനമേഖലയില്‍നിന്ന് ആര്‍.പി.എഫ് സംഘം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























