സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്സണ്

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്. ക്‌ളാസിക്കല്‍ പാരമ്പര്യവുമായി സര്‍ഗാത്മക സംഭാഷണത്തിലേര്‍പ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും നൂതനവുമായ രചനകളാണ് ആന്‍ കാര്‍സണെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു.
ആന്‍ കാര്‍സണിന്റെ രചനകളില്‍ കവിത, സംഭാഷണം, ഗദ്യം, വിവര്‍ത്തനം എന്നീ വ്യത്യസ്ത സാഹിത്യരൂപങ്ങളുടെ അതിരുകള്‍ മറികടക്കുന്ന രീതിയില്‍ സമന്വയിപ്പിച്ചിരിക്കുന്നു. പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ വിവര്‍ത്തനങ്ങളിലൂടെയാണ് കാര്‍സണ്‍ ഏറെ ശ്രദ്ധേയയായത്. പുരാതന ഗ്രീക്ക് കൃതികളുടെ സ്വാധീനം അവരുടെ രചനകളില്‍ ശക്തമായി പ്രകടമാകുന്നുണ്ട്. 30 വര്‍ഷത്തിലേറെയായി ക്ലാസിക്കല്‍ പഠനവിഭാഗം പ്രൊഫസര്‍, കവിത, ഫിക്ഷന്‍ മേഖലകളില്‍ സജീവമാണ് 76കാരിയായ ആനി.
https://www.facebook.com/Malayalivartha
























