പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ജീവനക്കാരി മരിച്ച സംഭവത്തില്‍ രോഗബാധയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന്റെയും സാഹചര്യത്തിന്റെയും യഥാര്‍ത്ഥ ചിത്രം പൂര്‍ണ്ണമായി വ്യക്തമല്ലാത്തതിനാല്‍ വിപുലമായ അപായസാധ്യത പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. സൈബീരിയന്‍ നഗരമായ ഇര്‍കുട്സ്‌കിലെ പ്ലേഗ് ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന വനിതാ ശാസ്ത്രജ്ഞയുടെ മരണമാണ് അന്താരാഷ്ട്രതലത്തില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്.
ശാസ്ത്രജ്ഞയുടെ മരണത്തിന് പിന്നില്‍ ന്യൂമോണിക് പ്ലേഗ് ആകാം എന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ആഗോള ആരോഗ്യ ഏജന്‍സി വിഷയത്തില്‍ ഇടപെട്ടത്.എന്നാല്‍, നഗരത്തില്‍ പ്ലേഗ് കേസുകളൊന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ ഔദ്യോഗിക വിശദീകരണം. ഒക്ടോബര്‍ 6-ന് നല്‍കിയ മറുപടിയില്‍, സാധാരണ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളോടെയാണ് ജീവനക്കാരി ചികിത്സ തേടിയതെന്നും റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടു.
പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു.ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും, അനാവശ്യമായ ഭീതി പരത്തുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും റഷ്യ നിലപാടെടുത്തു. അതേസമയം, മരണപ്പെട്ട ജീവനക്കാരിക്കോ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റുള്ളവര്‍ക്കോ പ്ലേഗ് ബാധിച്ചിട്ടില്ലെന്ന് റഷ്യന്‍ ആന്റി-പ്ലേഗ് ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
സംഭവത്തിന് പിന്നിലെ കൃത്യമായ രോഗകാരിയെക്കുറിച്ച് ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കേണ്ടതുണ്ട്.ഡബ്ല്യു.എച്ച്.ഒയുടെ എപ്പിഡെമിക് ആന്റ് പാന്‍ഡെമിക് മാനേജ്മെന്റ് ഡയറക്ടര്‍ മരിയ വാന്‍ കെര്‍ഖോവ് മോസ്‌കോയോട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha

























