Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു; മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാംഊഴം; ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു

23 MAY 2018 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂലാന്തരീക്ഷത്തിനിടെ കര്‍ണാടക സംസ്ഥാനത്തിന്റെ 24ാം മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാം ഊഴമാണ്. കുമാരസ്വാമിക്കൊപ്പം ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കെ.പി.സി.സി അദ്ധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. 34 അംഗ മന്ത്രിസഭയായിരിക്കും നിലവില്‍ വരിക. വെള്ളിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ മന്ത്രിമാര്‍ അധികാരമേ?ല്‍ക്കുകയുള്ളൂ. കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെ.ഡി.എസിന് 12 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് നിലവിലെ ധാരണ. എന്നാല്‍ കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രമേഷ് കുമാര്‍ ആയിരിക്കും പീക്കറാകുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മാത്യൂ ടി.തോമസ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, തേജസ്വി യാദവ്, രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംഗ്, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയ്ക്ക് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്കുള്ളത് 104 എം.എല്‍.എമാരും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 111 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. മുമ്പ് വിട്ടു നിന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും ബംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് നിയമസഭയിലെത്തിയതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് കൂടുതല്‍ അനുകൂലമാകുകയായിരുന്നു.

ചുരുങ്ങിയ കാലത്തെ മുഖ്യമന്ത്രിപദം കുമാരസ്വാമിയെ ജനപ്രീയനാക്കി. ഖനി കമ്പനികളില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസും ഭൂമി തട്ടിപ്പ് വിവാദവും തിരിച്ചടിയായി. ഒരു വര്‍ഷം തികയും മുമ്പ് മുഖ്യമന്ത്രിപദം പങ്കിടുന്നതിനെ ചൊല്ലി യെദ്യൂരപ്പയുമായുള്ള തര്‍ക്കം കുമാരസ്വാമിക്ക് പുറത്തേക്കുള്ള വഴിതെളിച്ചു. മുന്‍കാല അനുഭവങ്ങള്‍ നല്ലതല്ലെങ്കിലും, ബിജെപിയെ വെട്ടാന്‍ കോണ്‍ഗ്രസ് തല്‍ക്കാലം കുമാരസ്വാമിയെ വിശ്വസിക്കുന്നു. ശത്രുക്കളുടെ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന സിദ്ധരാമയ്യയ്ക്ക് വരെ കൈകൊടുത്താണ് കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത്. രാഷ്ട്രീയ ജീവിതം പോലെ സംഭവബഹുലമാണ് കുമാരസ്വാമിയുടെ വ്യക്തിജീവിതവും. ആദ്യ ഭാര്യ അനിതയുമായുള്ള വിവാഹം നിലനില്‍ക്കെ കന്നഡയിലെ സൂപ്പര്‍നായിക രാധികയെ രഹസ്യവിവാഹം ചെയ്തതും വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (40 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (58 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends