ഷാര്‍ജ വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കുന്ന ഭാഗം രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു

ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ രണ്ടാഴ്ച്ചത്തേക്ക്, ഷാര്‍ജാ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെ വാഹനത്തില്‍ കൊണ്ട് വന്നിറക്കുന്ന ഭാഗം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പകരമായി പെയ്ഡ് പാര്‍ക്കിങ് മേഖലയില്‍ 20 മിനിട്ട് വാഹനങ്ങള്‍ സൗജന്യമായി നിര്‍ത്താവുന്നതാണ്.
ഷാര്‍ജ വിമാന താവളത്തിലെ എഞ്ചിനീയറിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ ഖലീഖ് അബ്ദുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രോപ്പ് ഓഫ് പോയിന്റ് അടച്ചുകൊണ്ടുള്ള ഈ ക്രമീകരണം നടപ്പില്‍ വരുത്തുന്നത്, ദൈദ് റോഡില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പുതിയ പാലവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. പാലം, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ നിലവിലെ ഗതാഗത കുരുക്കിന് കുറവുണ്ടാകും.
https://www.facebook.com/Malayalivartha
























