എതിർത്ത് സംസാരിച്ചാൽ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യും; ട്രംപിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനനവുമായി യുഎസ് കോടതി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസ് കോടതി നടപടിയെടുത്തു. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിൽ തന്നെ വിമര്‍ശിക്കുന്നവരെ ബ്ലോക്ക് ചെയ്യുന്നത്തിനെതിരെയാണ് കോടതി നടപടിയെടുത്തത്. ഇതോടെ നിയമപരമായി ട്വിറ്റര്‍ ഉപയോക്താക്കളെ തടയാനാകില്ലെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജ് വ്യക്തമാക്കി.
ഭരണഘടനയിലെ ആദ്യ ഭേദഗതി പ്രകാരം ട്രംപിന്റെ ഇത്തരത്തിലൊരു നടപടി അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കലാകുമെന്ന് യുഎസ് ഡിസ്ട്രിക്‌ട് ജഡ്ജ് നവോമി റീസ് ബുച്വാള്‍ഡ് വ്യക്തമാക്കി. അതേസമയം ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളെ അണ്‍ബ്ലോക്ക് ചെയ്യുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നല്‍കിയില്ല.
ട്രംപും, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഡയറക്ടര്‍ ഡാന്‍ സ്‌കാവിനോയും ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഉപയോക്താക്കളെ അണ്‍ബ്ലോക്ക് ചെയ്യുമെന്ന് ജഡ്ജ് പ്രതീക്ഷ പ്രകടിപ്പിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നൈറ്റ് ഫസ്റ്റ് അമെന്‍ഡ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും, നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും ചേര്‍ന്നാണ് ട്രംപിന്റെ ട്വിറ്റര്‍ ബ്ലോക്കിനെതിരെ കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha
























