Widgets Magazine
13
Jun / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം... തലസ്ഥാനത്ത് പോസ്റ്ററുകൾ...നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്...മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു...


നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...


നിയമസഭ കയ്യാങ്കളി കേസ്...തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും... ക്രെെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ മുഴുവൻ കെെമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം...


കൊല്ലം അങ്ങ് എടുത്തു...ആ എണ്ണ നിധി കൊല്ലത്തും...ഓ​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ധ​ന​ ​പ​ര്യ​വേ​ക്ഷ​ണം​ ​ആ​രം​ഭി​ക്കും...കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...വലിയ മാറ്റങ്ങൾ..


പോണ്ടിച്ചേരിയിൽ വച്ച് നടൻ ജോജു ജോർജിന് അപകടം:- സംഭവം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ...

ഡ്യൂട്ടി കഴിഞ്ഞ് വന്നാലും കുഞ്ഞിനെ ശ്രദ്ധിക്കാതെ ചാറ്റിൽ മുഴുകും: വീട്ടിൽ എത്തുന്നത് രാത്രി വൈകി:- കാമുകനൊപ്പം ഒളിച്ചോടാൻ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു: ഗൾഫിലെത്തിയ യുവതി, കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ വഴിത്തിരിവ്

20 MAY 2023 01:05 PM IST
മലയാളി വാര്‍ത്ത

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ ഭർത്താവിന് നൽകിയ ശേഷം കുട്ടിയുടെ പാസ്പോർട്ടുമായാണ് യുവതി പോയത്. പാസ്പോർട്ടില്ലാതെ കുട്ടിയെ നാട്ടിൽ എത്തിക്കാനോ, ബാച്ചിലർ മുറിയിൽ കഴിയുന്ന യുവാവിന് കുട്ടിയെ ഒപ്പം താമസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. ഒളിച്ചോട്ട വീഡിയോ ഭർത്താവ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിൽ ലീഗൽ സ്ഥാപനത്തിൽ വെച്ച് ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിൽ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പാസ്പോർട്ട് കൈമാറുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. കഴിഞ്ഞ ദിവസമാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം കാമുകൻ ഫയാസിന്റെ കൂടെ പോയത്. ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, ഭർത്താവ് വിഡിയോയിൽ പറയുന്നുണ്ട്. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

താൻ ബാച്ചിലർ റൂമിലാണ്‌ താമസിക്കുന്നത് എന്നും ഒരു പെൺകുട്ടിയെ എങ്ങിനെ ഞാൻ നോക്കും എന്നും ഭർത്താവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു. നാട്ടിലേക്ക് പോകാനാണെങ്കിൽ പാസ്പോർട്ടും ഇവിടെ പിടിച്ച് വയ്ച്ചിരിക്കുകയാണ്‌ എന്ന് ഭാര്യ നഷ്ടപ്പെട്ട യുവാവ് പറയുന്നു. 2 മാസം മുമ്പാണ്‌ ഭാര്യയുടെ മാതാവ് വിളിച്ച് അവളുടെ പോക്ക് റോങ്ങായാണ്‌ എന്നും ശ്രദ്ധിക്കണം എന്നും വിളിച്ച് പറഞ്ഞിരുന്നു. പിന്നാലെ നാട്ടിലെത്തിയ പ്രവാസി യുവാവിനെ നേരിൽ കണ്ട് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞാണ്‌ ഉള്ളത്. നിങ്ങള് തമ്മിൽ എന്ത് തന്നെ ആയാലും അത് നിർത്തണം. കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും താക്കീത് നൽകിയിരുന്നു.

രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. നഴ്‌സിംഗിന് യുവതിയെ പഠിപ്പിച്ചതും ഭർത്താവ് തന്നെയാണ്. കുഞ്ഞിന് സംസാരത്തിൽ ചെറിയ വിക്കൽ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്തിരുന്നു. കുഞ്ഞ് ഒരുപാട് ആശങ്കയിലായതുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥയുണ്ടയുണ്ടായത് എന്ന് ഡോക്ടർ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നാലും ഭാര്യ കുഞ്ഞിന്റെ ശ്രദ്ധിക്കാതെ ഫോണിൽ ചാറ്റിൽ മുഴുകി ഇരിക്കുമെന്ന് ഭാര്യയുടെ മാതാവ് പറയുന്നു.

ദുബൈയിൽ വിമാനം ഇറങ്ങിയ ഭാര്യ കുട്ടിയെ ഭർത്താവിന്റെ കൈയ്യിൽ ഏല്പ്പിച്ച ശേഷം തിരിഞ്ഞ് നോക്കാതെ കാമുകനൊപ്പം പോവുകയായിരുന്നു. കൂടെ പോകുന്ന വീഡിയോ ഭർത്താവ് തന്നെ എടുത്ത് പങ്കുവയ്ക്കുകയായിരുന്നു. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്‌. ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം. ഭർത്താവിനെയും കുട്ടിയേ ഭർത്താവിനെ ഏല്പ്പിച്ച് യുവതി ചതിക്കുകയായിരുന്നു. ഭർത്താവിന്റെ ദുരവസ്ഥ പുറത്ത് വന്നതോടെ ഭാര്യയ്ക്കും, കാമുകനുമെതിരെ രൂക്ഷ പ്രതികരണങ്ങൾ ഉയർന്നുവരുന്നുണ്ട്.

ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്. നാല് വർഷം മുമ്പാണ് ഷെരീഫിന്റെയും, നാദാപുരം സ്വദേശിനിയുടെയും പ്രണയ വിവാഹം നടന്നത്. നാട്ടിലേക്ക് കടക്കുന്നതിന് മുമ്പ് നിയമപരമായി പോകണം. കുട്ടിയെ ഉപേക്ഷിച്ചതിന് കടുത്ത ശിക്ഷ ദുബായ് കോടതിയിൽ നിന്ന് വാങ്ങി കൊടുക്കണം. നാട്ടില്‍ അത്ര വലിയ ശിക്ഷ കിട്ടില്ല. എന്തായാലും രണ്ടുപേരെയും ജയിൽ തടവറയിൽ അടക്കാനുള്ള വകുപ്പുണ്ട് പെട്ടെന്ന് തന്നെ അതിൻറെ പിന്നാലെ പോവുക എന്നായിരുന്നു ചില പ്രതികരണങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പോസ്റ്ററുകൾ  (7 minutes ago)

വയർ നിറയെ കഴിപ്പിച്ചു...!  (10 minutes ago)

നിയമസഭാ കയ്യാങ്കളി  (16 minutes ago)

കൊല്ലം അങ്ങ് എടുത്തു...  (20 minutes ago)

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃത  (1 hour ago)

ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വലയിൽ....  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ....  (2 hours ago)

ഇടതുപക്ഷത്തെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടാത്ത അവസ്ഥ വരും; രൂക്ഷവിമർശനവുമായി കെ കെ രമ...  (2 hours ago)

പോണ്ടിച്ചേരിയിൽ വച്ച് നടൻ ജോജു ജോർജിന് അപകടം:- സംഭവം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ...  (2 hours ago)

ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു സ്റ്റെഫിന്‍ ദുരന്തത്തില്‍പ്പെട്ടത്  (3 hours ago)

ഖുറാൻ പഠിക്കാൻ പോയ പതിനൊന്ന് കാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ 56 വർഷം കഠിന തടവ്...  (3 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും.... രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം... 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത  (3 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം... ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു  (14 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒരു മലയാളിലെ തിരിച്ചറിഞ്ഞു  (14 hours ago)

Malayali Vartha Recommends