കേരളത്തിലെത്തുന്നവർക്ക് ഓണക്കാഴ്ച്ചയൊരുക്കി തിരുവനന്തപുരം സൂ.. തിരുവനന്തപുരം മൃഗശാലയിൽ ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി

കേരളത്തിലെത്തുന്നവർക്ക് ഓണക്കാഴ്ച്ചയൊരുക്കി തിരുവനന്തപുരം സൂ.. 9 വർഷത്തിന് ഇപ്പുറം തിരുവനന്തപുരം മൃഗശാലയിൽ ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ 5.15 ഓടെയാണ് എത്തിയത്. സീബ്രകളെ തുറന്നുവിട്ടു.9.30 ന് ആരോഗ്യ വകുപ്പു മന്ത്രി കെ മുരളീധരൻ ഔപചാരികമായി സന്ദർശകർക്കായി തുറന്നുകൊടുക്കും. സന്ദർശകർക്ക് സിബ്രകളെ കാണാൻ സാധിക്കുന്ന തരത്തിലുള്ള കോറന്റൈനാണ് നൽകുക.
ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നത്. സീബ്രകളെ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നതായി മന്ത്രി ഒ ജെ ജനീഷ് നേരത്തെ അറിയിച്ചിരുന്നു. 2017 ൽ സീത എന്ന സീബ്ര പ്രായാധിക്യം കാരണം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നായിരുന്നു സീതയെ എത്തിച്ചത്.
സീബ്രകളെ തിരുവനന്തപുരത്ത് എത്തിച്ചതിന് പകരമായി ഒരു ആൺ സിംഹവാലൻ കുരങ്ങനെയും രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും. മൃഗശാലയിൽ എത്തിക്കുന്നതിന് മുമ്പ് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു. പ്രത്യേകം തയാറാക്കിയിട്ടുള്ള അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ എത്തിച്ചത്.
https://www.facebook.com/Malayalivartha


























