സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമംഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ

പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്.
വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്. ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താനായി നിശ്ചയിച്ചിരുന്നത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha
























