സംസ്ഥാന വ്യാപകമായി ഇന്ന് എസ്എഫ്‌ഐ പഠിപ്പ് മുടക്ക്: വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം; കൊച്ചിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം

കോളേജിലെ ഏറ്റവും പാവം വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യുവെന്ന് കൂട്ടുകാര്‍. ഞങ്ങളുടെ പൊന്നു ചങ്ങാതിയെ നിങ്ങള്‍ എന്തിന് കുത്തിക്കൊന്നു നിങ്ങള്‍ക്ക് മാപ്പില്ല. മഹാരാജാസിന്റെ പൊതുവികാരമാണിത്. എസ്എസ്‌ഐ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോളേജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്. മഹരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ല. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് അഭിമന്യു. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ രണ്ടുപേര്‍. രാത്രി പന്ത്രണ്ട് മണിയോടെയാണ് അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനും കുത്ത് ഏറ്റു. ക്യാംപസ് ഫ്രണ്ടാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























