കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു

യു.എസിലെ കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാന്‍ ഗ്രാമത്തിലെ ചെറുകിട കര്‍ഷകനായ ഈശ്വര്‍ സിങ്ങിന്റെ ഏക മകനായ കപില്‍ (26) ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റയുടന്‍ കപില്‍ നിലത്തേക്ക് കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2022ല്‍ ആണ് കപില്‍ യൂ.എസില്‍ എത്തുന്നതും തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുകയായിരുന്നു ചെയ്യുകയായിരുന്നു. ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കപില്‍ ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കണ്ടത്. ഇത് കപില്‍ ചോദ്യം ചെയ്യുകയും പിന്നീട്ട് അത് വലിയ തര്‍ക്കമായി മാറുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ മൂത്രമൊഴിച്ചയാള്‍ കപിലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കപില്‍ ഡോങ്കി റൂട്ട് വഴിയുള്ള അനധികൃതയാത്ര ചെയ്തായിരുന്നു യൂ.എസില്‍ എത്തിയത്. ഏകദേശം കുടുംബത്തിന് 45 ലക്ഷത്തോളം രൂപയാണ് ചെലവായത്. അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് കപ്പലിനെ ആദ്യം അറസ്റ്റ് ചെയ്യുകയും യു.എസ് അധികൃതര്‍ പിന്നീട് മോചിപ്പിക്കുകയും ചെയ്തു. അതിനു ശേഷം യു.എസില്‍ തന്നെ തുടരുകയായിരുന്നു കപില്‍. യു.എസില്‍ തന്നെയുള്ള കപിലിന്റെ ബന്ധുവാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്.
യു.എസിലെ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകദേശം 15 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കപിലിന്റെ രണ്ട് സഹോദരിമാരില്‍ ഒരാള്‍ വിവാഹിതയും മറ്റൊരാള്‍ വിദ്യാര്‍ഥിയുമാണ്. ഈ വര്‍ഷാദ്യം ജോര്‍ജിയയില്‍ ഹരിയാനക്കാരനായ വിവേക് സൈനി കൊല്ലപ്പെട്ടിരുന്നു. 2022ല്‍ കലിഫോര്‍ണിയയില്‍ ഒരു സിഖ് കുടുംബവും കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവവും ചൂണ്ടിക്കാട്ടി യു.എസിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























