ഇടുക്കി വട്ടവടയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം; കൊലയില്‍ പ്രതിസ്ഥാനത്ത് എന്‍ഡിഎഫ്: അക്രമത്തിന് പിന്നില്‍ കോളേജിന് പുറത്തു നിന്നുള്ള സംഘം; സംഘം അഭിമന്യുവിനെ കുത്തിയത് ഓടിച്ചിട്ട് പിന്നില്‍ നിന്നും

എസ് എഫ് ഐയുടെ വളര്‍ച്ച കണ്ടിട്ടുള്ള എന്‍ഡിഎഫിന്റെ കലിയാണ് കൊലക്ക് പിന്നിലെന്ന് എസ് എഫ് ഐ. ഇന്ന് പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ആദ്യം അടിപിടിയുണ്ടായത്.
ആദ്യ തര്‍ക്കം പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചാല്ലി രാത്രി പന്ത്രണ്ട് മണിയോടെ സംഘമായി എത്തി അഭിമന്യുവിനെ കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജ്ജുനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഞായറാഴ്ച വൈകുന്നേരം കോളജില്‍ പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ്, എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
അക്രമസമയത്ത് വിദ്യാര്‍ത്ഥികള്‍ അല്ലാത്ത ആളുകളും ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. പോലീസ് പിടികൂടിയ ഒരാള്‍ക്ക് 37 വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























