തടിപ്പണിക്കിടെ രാകേഷ് ഒരു പാട്ട് മൂളിയപ്പോള്‍ അത് സൂപ്പറായി; പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ശുദ്ധ ശബ്ദത്തില്‍ പാടിയ ആ പാട്ട് ഒന്നിരുട്ടി വെളുത്തപ്പോഴേക്കും നൂറനാട് കാവുംപാട് രാകേഷിന്റെ തലവര മാറ്റി; കോരിത്തരിച്ച് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ വിളിച്ചു

തടിപ്പണിക്കിടെ രാകേഷ് ഒരു പാട്ട് മൂളിയപ്പോള്‍ അത് ലോകം ഏറ്റുപാടി. കമലഹാസന്റെ വിശ്വരൂപത്തിലെ ഉന്നൈ കാണാത് നാന്‍ ഇന്‍ട്ര് നാന്‍ ഇല്ലയേ.. എന്ന പാട്ടാണ് മൂളിയത്. കൂട്ടുകാരന്‍ ഷമീര്‍ അത് ഫോണില്‍ പകര്‍ത്തി ഫേസ് ബുക്കിലിട്ടു. പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ശുദ്ധ ശബ്ദത്തില്‍ പാടിയ ആ പാട്ട് ഒന്നിരുട്ടി വെളുത്തപ്പോഴേക്കും നൂറനാട് കാവുംപാട് രാകേഷിന്റെ തലവര മാറ്റിക്കുറിച്ചു.
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ പാട്ട് പല ഫോണ്‍ കടന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ പക്കലുമെത്തി. പാടിയത് ആരെന്നോ എവിടെവച്ചന്നോ അറിയാതെ വെള്ളിയാഴ്ച രാവിലെ ഗോപി സുന്ദര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എന്റെ പാട്ടു പാടാന്‍ എനിക്കീ ശബ്ദം വേണം. പ്രിയ സുഹൃത്തുക്കളെ ഈ അതുല്യ പ്രതിഭയെ കണ്ടെത്താന്‍ സഹായിക്കണം. ഒട്ടും വൈകിയില്ല, ഗോപി സുന്ദറിന് നമ്പര്‍ കിട്ടി. പിന്നെ രാകേഷിന്റെ ഫോണിലേക്ക് ഗോപി സുന്ദറിന്റെ കാള്‍.
മേസ്തിരിപ്പണിക്കാരനാണ് 31കാരനായ രാകേഷ്. അച്ഛന്‍ രാഘവനും ചേട്ടന്‍ രാജേഷും മേസ്തിരിപ്പണിക്കാരാണ്. കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോഴും പണിസ്ഥലത്തും പാടുക രാകേഷിന്റെ ശീലമാണ്. അമ്മ സൂസമ്മയും പാടും. ചേട്ടന്‍ രാജേഷ്, ഭാര്യ ഗ്രീഷ്മ, അപ്പച്ചി തങ്കമ്മ എന്നിവരും ഉള്‍പ്പെട്ടതാണ് രാകേഷിന്റെ കുടുംബം. രണ്ടു മാസം മുമ്പ് പടനിലം മോഹനന്‍ മാഷിന്റെയടുത്ത് സംഗീതം പഠിക്കാന്‍ ചേര്‍ന്നു. എല്ലാവരും അറിയുന്ന പാട്ടുകാരനാവണം. പിന്നെ കുടുംബത്തിനൊപ്പം നല്ല നിലയില്‍ ജീവിക്കണം. ഫേസ് ബുക്കിലെ ഒറ്റ പാട്ടിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന രാകേഷ് പറഞ്ഞു.
ഞാന്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ രാകേഷിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഫേസ് ബുക്കില്‍ നിന്ന് വിവരമറിഞ്ഞവരൊക്കെ രാകേഷിനെ വിളിച്ചുകൊണ്ടിരുന്നതിനാല്‍ എനിക്ക് കിട്ടിയില്ല. ഒടുവില്‍ വൈകിട്ടാണ് കിട്ടിയത്. ഫോണിലൂടെ ആശംസകള്‍ക്ക് മറുപടി പറഞ്ഞ് വൈകിട്ട് ഏഴു മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചതെന്ന് പറഞ്ഞു. നല്ല ശബ്ദം, ഭംഗിയുള്ള ആലാപനം. എന്റെ അടുത്ത പ്രൊജക്ടില്‍ പാടിപ്പിക്കും.
വെള്ളിയാഴ്ച ഗോപി സുന്ദര്‍ സാര്‍ വിളിച്ചു. ശനിയാഴ്ച ശങ്കര്‍ മഹാദേവന്‍ സാറും. നന്നായി പാടുന്നുണ്ടെന്നും വലിയ പാട്ടുകാരന്‍ ആകണമെന്നും അനുഗ്രഹിച്ചു. എന്നേപ്പോലെ ഒരാള്‍ക്ക് ഇതിലും വല്യ ഭാഗ്യമുണ്ടോ ? ശങ്കര്‍ സാറിനോട് ഒന്നു കാണാന്‍ പറ്റുമോയെന്നാണ് ചോദിച്ചത്. വഴി ഉണ്ടാക്കാമെന്നും ഈശ്വരാനുഗ്രഹമുണ്ടാകുമെന്നും മറുപടി തന്നു.
https://www.facebook.com/Malayalivartha























