അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു

മനസ്സുനീറുന്ന മധുവിന്റെ ഓര്‍മയില്‍ ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു. തിരുവനന്തപുരത്ത് 70 ആദിവാസി യുവതീയുവാക്കള്‍ക്ക് മുഖ്യമന്ത്രി സിവില്‍ പൊലീസ് ഓഫിസറായി നിയമന ഉത്തരവ് നല്‍കുമ്പോള്‍ അതിലൊരാള്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയാണ്. മധു കൊല്ലപ്പെട്ട ദിവസമായിരുന്നു സഹോദരി ചന്ദ്രികയുടെ പരീക്ഷ. സഹോദരന്റെ ഓര്‍മകളില്‍ മനസ്സുനീറിയാണ് അവര്‍ പരീക്ഷയെഴുതിയത്. പാലക്കാട് ജില്ലയിലാണ് ചന്ദ്രികക്ക് നിയമനം ലഭിച്ചത്. ജില്ല റാങ്ക് പട്ടികയില്‍ അഞ്ചാമതായിരുന്നു.
മധു കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷം ചന്ദ്രികയെ സിവില്‍ പൊലീസ് ഓഫിസറായി തെരഞ്ഞെടുത്ത് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരുന്നു. ഫെബ്രുവരി 22നാണ് കേരളത്തെ നടക്കിയ സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനത്തില്‍വെച്ചായിരുന്നു മധുവിന്റെ മരണം.സംഭവത്തില്‍ 16 പ്രതികളാണ് അറസ്റ്റിലായത്.

സഹായമായി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ മധുവിന്റെ മാതാവ് മല്ലിക്ക് നല്‍കി. ചന്ദ്രികയെ കൂടാതെ മറ്റൊരു സഹോദരിയും മധുവിനുണ്ട്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള 74 പേര്‍ ഇന്ന് പൊലീസ് സേനയുടെ ഭാഗമാവും. മാവോവാദി ഭീഷണിയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ആദിവാസി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ആദിവാസികളായ യുവതീയുവാക്കളെ പൊലീസില്‍ നിയമിക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളില്‍നിന്നുള്ള ഇവര്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്മന്റെിലൂടെയാണ് നിയമനം.

തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറും. പി.എസ്.സി വഴി വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുള്ള പട്ടികവര്‍ഗ വിഭാഗത്തിലെ യുവതീയുവാക്കളില്‍നിന്ന് 74 പേരെയാണ് ആദ്യഘട്ടത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് തെരഞ്ഞെടുത്തത്. &ിയുെ;ഇവരില്‍ 52 പുരുഷന്മാരും 22 വനിതകളുമാണുള്ളത്. രണ്ടുപേര്‍ ബിരുദാനന്തര ബിരുദക്കാരും മൂന്നുപേര്‍ ബി.എഡുകാരും ഏഴുപേര്‍ ബിരുദധാരികളുമാണ്.
https://www.facebook.com/Malayalivartha























