എല്ലാം തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത തെറ്റ്? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക ആരോപണ പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീ; താന്‍ മോശം സ്ത്രീയാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് കന്യാസ്ത്രീ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാടുമായി കന്യാസ്ത്രീ രംഗത്ത്. എന്നാല്‍ പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീ. ഇതുകാട്ടി ഇവര്‍ വീണ്ടും പൊലീസിന് പരാതി നല്‍കി. താന്‍ മോശം സ്ത്രീയാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇതിനുപിന്നില്‍ ബിഷപ്പുമായി ബന്ധപ്പെട്ടവരാണെന്നും പരാതിയിലുണ്ട്. കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴി തിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. അതിനിടെ, പരാതി നല്‍കിയവരടക്കമുള്ള കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും അനുനയിപ്പിക്കാന്‍ ജലന്തര്‍ രൂപതയില്‍നിന്നുള്ള വൈദികസംഘം കന്യാസ്ത്രീയുടെ കുടുബാംഗങ്ങളെ കണ്ട് ചര്‍ച്ച നടത്തിയതായാണ് വിവരം.
കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ കോട്ടയത്ത് തങ്ങുകയാണ്. സീറോ മലബാര്‍ സഭ നേതൃത്വവുമായി ബന്ധപ്പെട്ടും അനുരജ്ഞ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മദര്‍ സൂപ്പീരിയര്‍ പദവി തിരികെ നല്‍കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കന്യാസ്ത്രീയുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. എന്നാല്‍ കന്യാസ്ത്രി ഇതുവരെ വഴങ്ങാന്‍ തയാറായിട്ടില്ല.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. രഹസ്യമൊഴിയെടുക്കാന്‍ അനുമതി തേടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
ലൈംഗികാരോപണത്തില്‍ ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ഇതിനായി അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. കന്യാസ്ത്രിയുടെ വൈദ്യപരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പരാതി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നാണ് സൂചന.
2014 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. 2014 മുതല്‍ 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനെതിരെ സഭാ നേതൃത്വത്തിന് ഒരു വര്‍ഷം മുന്‍പ് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.
പിന്നീട് പലതവണ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച ബിഷപ്പ് അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് പരാതിയെന്ന് വ്യക്തമാക്കി. രണ്ടു പരാതികളും ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























