ബുള്ളറ്റ് ട്രെയിനുകളല്ല, വേണ്ടത് സമയനിഷ്ഠയുള്ള ട്രെയിന്‍: മെട്രോമാന്‍ ഇ ശ്രീധരന്‍

ആദ്യം ഉള്ള ട്രെയിനുകള്‍ നേരെ ഓടിക്കട്ടെ എന്നിട്ടാകാം ബാക്കി. ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യ്ക്ക് അനുയോജ്യമല്ല. ബുള്ളറ്റ് ട്രെയിനുകളല്ല, കൃത്യ സമയം പാലിച്ച് ഓടുന്ന ട്രെയിന്‍ സര്‍വ്വീസാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടതെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരാണ് ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നത്. സാധാരണക്കാര്‍ക്ക അത് അപ്രാപ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃത്തിയുള്ള ശുചിത്വ സംവിധാനവും യാത്രാ സുരക്ഷയുമാണ് ആവശ്യം എന്നും അദ്ദേഹം കൂട്ടിചച്ചേര്‍ത്തു. ഇന്ത്യയിലെ മെട്രോ റെയില്‍ സംവിധാനങ്ങളുടം നിലവാരത്തിന്റെ മാനദണ്ഡം നിശ്ചയിക്കാനുള്ള സമിതി അധ്യക്ഷനായി ഇ. ശ്രീധരനെയാണ് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയം നടപ്പില്‍ വരുത്താനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കവെയാണ് ഇദ്ദേഹം ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്ത് തിരുത്തല്‍ ആവശ്യമാണ്. സ്വാതന്ത്ര്യം കിട്ടി അനേക വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ജനസംഖ്യയുടെ മൂന്നീലോരു ഭാ?ഗം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അതിനൊരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























