എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആലപ്പുഴയിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടു

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആലപ്പുഴയിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടു. ആലപ്പുഴ ചാരുംമൂട് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നൗജാസ് മുസ്തഫയേയും ലോക്കല്‍ കമ്മറ്റി അംഗം അജയ് എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. മഹാരാജാസ് സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐക്കെതിരെ പ്രകടനം നടത്തി മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്.
കാലിന് ഗുരുതര പരിക്കേറ്റ നൗജത്തിനെയും അജയ്‌യെയും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചാരുംമൂട് ആടിക്കാട്ടുകുളങ്ങര വെച്ച് ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സംസ്ഥാനത്തെ പല ക്യാമ്പസുകളിലും എസ്.എഫ്.ഐക്കാര്‍ക്കെതിരെ എസ്.ഡി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ആക്രമണം അഴിച്ച് വിടാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി.
https://www.facebook.com/Malayalivartha























